നിയമാവലികൾ
1. പരമാവധി ഏഴ് പേരടങ്ങിയ ഒരു ഗ്രൂപ്പിന് മത്സരത്തിൽ
പങ്കെടുക്കാം
സമയം ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ
2. പൂക്കളം വരയ്ക്കാൻ ചോക്ക് മാത്രം ഉപയോഗിക്കാം . മെഴുക് മുതലായവ യാതൊരു തരത്തിലും സ്വീകാര്യമല്ല.
3. നാല് അടി സമചതുരത്തിനുള്ളിൽ വൃത്താകൃതിയിലായിരിക്കണം പൂക്കളം തയ്യാറാക്കേണ്ടത്.
4. പൂക്കളം വരയ്ക്കൽ അടക്കമുള്ള പ്രവൃത്തികൾ മത്സരം ആരംഭിച്ചതിനുശേഷം മാത്രമേ പാടുള്ളു .പൂക്കൾ മുൻകൂട്ടി നന്നാക്കി വെയ്ക്കാവുന്നതാണ്.
5. വിളക്കുകൾ , ചിരാതുകൾ മാറ്റ് അലങ്കാരങ്ങൾ എന്നിവ ഉരുപയോഗിക്കരുത്.
6. മത്സരങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ അതാത് കലാസമിതികൾ കൊണ്ടുവരേണ്ടതാണ്.
7. പൂക്കളത്തിന്റെ ഡിസൈൻ ആയിരിക്കും, പ്രാധാന്യം ,
പൂക്കള മത്സരത്തിൽ പ്രകൃതിദത്തമായ പൂക്കൾ , ഇലകൾ , കായ്‌കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു . പൊടികൾ ഉപയോഗിക്കാൻ പാടില്ല . വിഷയം ഉണ്ടായിരിക്കുന്നതല്ല.
8. വിധികർത്താക്കളുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
9. നിയമാവലികളിലോ നിബന്ധനകളിലോ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം ഓഫീസുമായി ബന്ധപ്പെട്ട് സംശയ നിവൃത്തി വരുത്തേണ്ടതാണ് . പിന്നീടുള്ള പാരായതികൾ സ്വീകാര്യമല്ല .