*തലച്ചോര്‍, ഹൃദയം, കരള്‍, കണ്ണ്; പ്രമേഹം നിങ്ങളുടെ ശരീരത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു?*
ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട ജീവിതശൈലി രോഗ വെല്ലുവിളിയാണ് പ്രമേഹം. പ്രായ-ലിംഗ ഭേദമില്ലാതെ ഈ രോഗം ഇന്ന് എല്ലാ തലമുറയിലും പിടിമുറുക്കിയിരിക്കുന്നു. രോഗം വന്നാൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിൽ മുതൽ ജീവിതരീതികളിൽ വരെ വലിയ നിയന്ത്രണങ്ങൾ വച്ചുപുലർത്തേണ്ടി വരും. തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ 10-15 വർഷങ്ങൾക്കുള്ളിൽ പ്രമേഹ രോഗം സങ്കീർതകളിലേക്ക് നീങ്ങും.
പ്രമേഹം സങ്കീർണമാവുമ്പോൾ അത് നിങ്ങളുടെ ശരീരത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്?
*തലച്ചോർ:* പ്രമേഹം സങ്കീർണമാവുമ്പോൾ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾത്ത് ക്ഷതവും തടസ്സവും ഉണ്ടായേക്കാം. ഇത് സ്ട്രോക്കിന് കാരണമാവാം. തലച്ചോറിലെ നാഡികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
*ഹൃദയം:* ഹൃദയധമനികളിൽ തകരാറുകൾ ഉണ്ടായേക്കാം. ഹാർട്ട് അറ്റാക്ക് സാധ്യത വർധിക്കുന്നു. ഹൃദയപേശികൾ ദുർബലമാകും. ഹൃദയ അറകൾക്ക് വീക്കം സംഭവിക്കും.
ആമാശയം: വയർ നിറഞ്ഞതായി തോന്നും. നെഞ്ചെരിച്ചൽ മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെടാം. രോഗം ദഹനപ്രക്രിയയെ ആകെ ബാധിക്കും.
*വൃക്ക:* വൃക്കയിലെ നേർത്ത രക്തക്കുഴലുകളെ കേടുവരുത്തും. അതിനാൽ രക്തം ശുദ്ധീകരിക്കാനുള്ള ശേഷി കുറയുന്നു.
നാഡി: നാഡികൾക്ക് കേടുപാടുകൾ സംഭവിക്കും. സംവേദനക്ഷമത നഷ്ടമാകൽ(ഡയബറ്റിക് ന്യൂറോപ്പതി). പേശികളുടെ ശോഷണം.
*കണ്ണ്:* റെറ്റിനയിലെ നേർത്ത രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കും. ഇത് കാഴ്ചത്തകരാറിന് കാരണമാകുന്നു.
വായ: വായ വരൾച്ച, ഫംഗസ് ബാധ, പല്ലിന് ദ്വാരം, മോണവീക്കം, രക്തസ്രാവം എന്നിവ ഉണ്ടാകുന്നു.
*ശ്വാസകോശം:* ശ്വാസകോശ അണുബാധ. വായു ഉൾക്കൊള്ളാനുള്ള പ്രശ്നങ്ങൾ എന്നിവ ഉണ്ടാവാം.
*കരൾ:* കൊഴുപ്പടിഞ്ഞുള്ള ഫാറ്റിലിവർ
ലൈംഗിക അവയവം: പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, സ്ത്രീകളിൽ യോനി വരൾച്ചയും അണുബാധയും ഉണ്ടാവാം.
*പാദം:* നാഡികളുടെ സംവേദനക്ഷമത നഷ്ടമാകുന്നതിനാൽ വേദന അനുഭവപ്പെടില്ല. അതുകൊണ്ടുതന്നെ മുറിവ് ഉണങ്ങാതെ കൂടുതൽ സങ്കീർതയിലേക്ക് നീങ്ങും.wa.me/7306275693