Event

ULSAVAM 2025

Advertisement

🙏സ്വാമിയേ ശരണമയ്യപ്പാ🙏

കണയന്നൂർ ശ്രീധർമ്മശാസ്താവിൻ്റ പാദപത്മങ്ങളിൽ അനന്തകോടി പ്രണാമം

ഉത്രം മഹോത്സവത്തിന് സമാരംഭം കുറിച്ച് കൊണ്ട് അതി ശ്രേഷ്ഠമായ താന്ത്രിക ചടങ്ങുകളോടെ (ശുദ്ധികർമ്മങ്ങളോടെ) കണയന്നൂരിൻ്റെ തട്ടകം ഉണരുകയായി..
നാളെ 09/04/25 ബുധനാഴ്ച രാവിലെ 6 മണിക്ക്
ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പുതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന 108 നാളികേരത്തിൻ്റെ

"അഷ്ടദ്രവ്യ ഗണപതി ഹോമം ".

തുടർന്ന്

"അഷ്ടാഭിഷേകം'.

അഷ്ടദ്രവ്യ ഗണപതി ഹോമം എല്ലാ മംഗളകരമായ ചടങ്ങുകൾക്കും നാന്ദി കുറിച്ച് കൊണ്ട് എല്ലാ വിഘ്നങ്ങളും മാറ്റി കിട്ടുവാൻ സർവ്വവിഘ്ന ഘരനായ മഹാഗണപതിയെ പ്രാർത്ഥിച്ച് സാഷ്ടാഗം നമസ്ക്കരിച്ച് കൊണ്ട് ആരംഭിക്കുന്നു


ഇവിടെ ഭക്തജനങ്ങൾ ശ്രദ്ധിക്കേണ്ട പരമപ്രധാനമായ കാര്യം കഴിയാവുന്നത്ര ഭക്തർ ഈ ഹോമത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കുക

അതുവഴി ശരീരവും മനസ്സും ശുദ്ധികരിക്കുക

അഷ്ടാഭിഷേകത്തിന് ഉപയോഗിക്കുന്ന ഒരോ ദ്രവ്യത്തിനും ഓരോ ഫലപ്രാപ്തിയാണ് ഇതിലും പങ്കെടുക്കുകയും പ്രസാദം സേവിക്കുകയും ചെയ്യുന്നതിലൂടെ ആന്തരികവും ബാഹ്യവുമായ ശുദ്ധി കൈവരും

പങ്കെടുക്കുക
പങ്കാളികളാകുക🙏



Advertisement
Share with someone you care for!

Best of Ernakulam Events in Your Inbox