X
Search results for:
No result found! Try with different keywords!
Users
Organizers
Events
Advertisement
The event you are looking at is a past event. Check out this upcoming event WorldSkills Abu Dhabi 2017 happening on Sat Oct 14 2017 at 12:00 am at ADNEC exhibition center abudhabi, Khaleej Al Arabi Street, Abu Dhabi, United Arab Emirates

തണൽ-2017

Advertisement


Event Details

തണൽ-2017


പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ടാകും കുഞ്ഞിമംഗലത്തിന്റെ പ്രവാസ ചിന്തകൾക്ക്.

ആരായിരിക്കും നമ്മുടെ നാട്ടിന്റെ ആദ്യത്തെ പ്രവാസി ?

പണ്ട്, പായക്കപ്പലിൽ തീരം തേടിത്തുടങ്ങിയ അന്ന് തന്നെ നമ്മുടെ മുൻഗാമികളും ഈ മരുക്കാടിലേക്ക് അന്നം തേടിയെത്തിയിട്ടുണ്ട്.
അവരിൽ പലരും മടങ്ങിക്കഴിഞ്ഞു.
അന്ന് തീരെ കുറഞ്ഞ സൌകര്യങ്ങളിൽ പോലും നാട്ടുകാർ തമ്മിലുള്ള ബന്ധങ്ങൾ അവർ കാത്തു വെച്ചിരുന്നു എന്ന അറിവ് നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഉത്തരാധുനികതയുടെ ഏറ്റവും പുതിയ സൌകര്യങ്ങൾ വിരൽത്തുംബിലിരിക്കുമ്പൊഴും നമ്മുടെ ബന്ധങ്ങൾക്ക്‌ പഴയ സൌന്ദര്യം ഇല്ലെന്നു സമ്മതിക്കേണ്ടി വരുന്നു.
നമുക്ക് ഇക്കൊല്ലവും ഒന്നു കൂടണം.

കുഞ്ഞിമംഗലത്തിന്റെ മുക്കു മൂലകളിലെ പ്രവാസി സഹോദരങ്ങൾ ഒന്നിച്ചിരിക്കണം.
തലമുറകൾ തമ്മിലെ വിടവ് നികത്തണം.
വൈകുവോളം കഥ പറഞ്ഞിരിക്കണം.
മനസ്സ് കൊണ്ടെങ്കിലും നാട്ടിൽ പറന്നെത്തണം.

അതെ.... ഒരു ദിവസം നമുക്കൊന്നിച്ചിരിക്കാൻ വേണ്ടി അബുദാബി കുഞ്ഞിമംഗലം കെ എം സി സി അവസരമൊരുക്കുന്നു.

"തണൽ പ്രവാസി കൂട്ടായ്മ"
2017 ഏപ്രിൽ 21 നു അബുദാബി കെ എഫ് സി പാർക്കിൽ.

അന്നത്തെ ദിനത്തെ അവിസ്മരണീയമാക്കാൻ നിങ്ങളോരോരുത്തരെയും ക്ഷണിക്കുന്നു.

Liked this event? Spread the word :

Map Al mushrif,al muroor st, Abudhabi City, Abu Dhabi, United Arab Emirates
Loading venue map..
Questions or Comments? Post them here.
Report a problem
This event is listed in

Are you going to this event?

Yes
Who's going?
Login to see participants.
Advertisement
Create an Event